സൗദിയില്‍ സ്വദേശികളുടെ വീട്ടില്‍ കണ്ടെത്തിയ മദ്യ ശേഖരം കണ്ട്‌ സൗദി പോലീസ്‌ ഞെട്ടി

Untitled-1 copyറിയാദ്‌: മദ്യം ഉപയോഗിക്കുന്നതിന്‌ കടുത്ത നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള സൗദിയില്‍ സ്വദേശിയുടെ വീട്ടിലെ മദ്യ ശേഖരം കണ്ട്‌ സൗദി പോലീസ്‌ ഞെട്ടി. സൗദിയിലെ സ്വദേശികളുടെ കിടപ്പറ റെയ്‌ഡ്‌ ചെയതപ്പോഴാണ്‌ ഞെട്ടിക്കുന്ന ഈ കാഴ്‌ച കണ്ടെത്തിയത്‌. വീട്ടിന്റെ ഏറ്റവും താഴത്തെ നിലയിലാണ്‌ അതീവ രഹസ്യമായി നിര്‍മ്മിച്ച ഭൂഗര്‍ഭ കിടപ്പറയിലാണ്‌ വന്‍ തോതില്‍ മദ്യം സൂക്ഷിച്ചിരിക്കുന്നത്‌.

മദ്യം വീട്ടില്‍ വച്ചുതന്നെ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയുമാണ്‌ ഇവര്‍ ചെയ്യുന്നത്‌. വന്‍ മദ്യ ശേഖരവും വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും ഇവിടങ്ങളില്‍ നിന്ന്‌ പോലീസ്‌ പിടിച്ചെടുത്തു.

മദ്യ ഉപയോഗത്തിനെതിരെ ശക്തമായ മതനിയമങ്ങള്‍ നിലനില്‍ക്കുന്ന നാട്ടിലാണ്‌ സ്വദേശികള്‍ തന്നെ നിയമം കാറ്റില്‍ പറത്തി മദ്യമുണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്‌. എന്നാല്‍ ഈ വിലക്കുകളെല്ലാം ലംഘിച്ച്‌ സ്വദേശികളും വിദേശികളുമടക്കം വലിയൊരു വിഭാഗം ഇവിടെ മദ്യം വാങ്ങുന്നുണ്ട്‌. ഇവരെ ലക്ഷ്യം വച്ചാണ്‌ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ രഹസ്യമായി മദ്യശാലകള്‍ ഒരുക്കിയിരിക്കുന്നത്‌.