സൗദി അറേബ്യയില്‍ ഇന്ധനവില കൂട്ടാന്‍ തീരുമാനം

petrol_price_റിയാദ്‌: സൗദി അറേബ്യയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമനം. ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞസാഹചര്യത്തിലാണ്‌ വിലവര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്‌. പുതുക്കിയ നിരക്ക്‌ ജനുവരി 11 ന്‌ നിലവില്‍ വരും.

45 ഹലാല്‍ ഉണ്ടായിരുന്ന പെട്രോള്‍ ഒക്ടേയ്‌ന്‍ 91 ന്റെ വില ലിറ്ററിന്‌ 75 ഹലാലായി വര്‍ദ്ധിക്കും, ഒക്ടേയ്‌ന്‍ 95 ന്റെ ഒരു ലിറ്ററിന്റെ വില 60 ല്‍ നിന്നും 90 ആയി വര്‍ദ്ധിക്കും. സാമ്പത്തിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ്‌ ഇന്ധനവിയിലെ വര്‍ദ്ധനവ്‌. ആഗോളതലത്തില്‍ എണ്ണവില ഇടിഞ്ഞതിനെ തുര്‍ന്ന്‌ കുവൈറ്റിനും യുഎഇയ്‌ക്കും പുറമെ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്ന മൂന്നാമത്തെ അറബ്‌ രാജ്യമായി മറിയിരിക്കുകയാണ്‌ സൗദി.

സൗദിയില്‍ ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞതിന്‌ പിന്നാലെ സൗദിയില്‍ അവശ്യ സേവനങ്ങള്‍ക്ക്‌ നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചിരുന്നു. കൂടിയ ഇന്ധനവില കൂടി വരുന്നതോടെ ഫിക്‌സഡ്‌ ശമ്പളക്കാര്‍ക്ക്‌ വലിയ ബാധ്യതയാകും എന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.