സൗദിയില്‍ നഴ്‌സുമാരുടെ 30 ഒഴിവുകള്‍

സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 30. പ്രായം 40ല്‍ താഴെ. ഫെബ്രുവരി 22നകം www.norkaroots.net വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net ല്‍ ലഭിക്കും.