Section

malabari-logo-mobile

സൗദിയില്‍ പര്‍ദ്ദ നിര്‍ബന്ധമില്ല

HIGHLIGHTS : റിയാദ്: സൗദിയില്‍ പര്‍ദ്ദ നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍. ഒരു അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമ...

റിയാദ്: സൗദിയില്‍ പര്‍ദ്ദ നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍. ഒരു അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല,മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാവില്ലെന്നും അദേഹം പറഞ്ഞു.

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസ് ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം പുറത്തുവിട്ടത്. 1979 ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി മുതല്‍ തീയേറ്ററുകളില്‍ സ്ത്രീ പുരുഷ സമത്വം ഉണ്ടാകും. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്നും നിര്‍ബന്ധം പാടില്ല.

sameeksha-malabarinews

ഇതിനുപുറമെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളില്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!