Section

malabari-logo-mobile

സൗദിയില്‍ സപ്പോര്‍ട്ട്‌ നിതാഖാത്ത്‌

HIGHLIGHTS : മനാമ: സൗദിയില്‍ സ്വദേശിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക്‌ വന്‍തുക ലെവി അടച്ച്‌ നിതാഖാത്തില്‍ പദവി മെച്ചപ്പെടുത്തി വിസകള്‍ നേടാനും മറ്റു സേവനങ...

Untitled-1 copyമനാമ: സൗദിയില്‍ സ്വദേശിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക്‌ വന്‍തുക ലെവി അടച്ച്‌ നിതാഖാത്തില്‍ പദവി മെച്ചപ്പെടുത്തി വിസകള്‍ നേടാനും മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സപ്പോര്‍ട്ട്‌ നിതാഖാത്ത്‌ എന്ന പുതിയ പദ്ധതി നടപ്പലാക്കുന്നു. ഒക്ടോബര്‍ രണ്ടു മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്‌.

സൗദിവല്‍ക്കരണം പാലിക്കാതെ ചുവപ്പ്‌, മഞ്ഞ വിഭാഗങ്ങളില്‍പ്പെട്ട പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക്‌ ലെവിയടച്ച്‌ വിദേശ തൊഴിലാളികളുടെ വര്‍ക്ക്‌ പെര്‍മിറ്റും ഇഖാമയും പുതുക്കാനും മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കും. ഈ പദവി മെച്ചപ്പെടുത്തുന്നതിനു സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കേണ്ട സൗദി ജീവനക്കാരില്‍ ഒരാള്‍ക്ക്‌ 3,600 റിയാല്‍ മുതല്‍ 9,000 റിയാല്‍ വരെ എന്ന തോതില്‍ ലെവി അടക്കേണ്ടിവരുമെന്ന്‌ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

sameeksha-malabarinews

ഇതുപ്രകാരം എത്ര സൗദികളെയാണോ സ്ഥാപനങ്ങള്‍ നിയമിക്കേണ്ടിയിരിക്കുന്നതെങ്കില്‍ അവരില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം ലെവി അടക്കേണ്ടിവരുമെന്ന്‌ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.അഹമദ്‌ ഖത്താന്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ നിയമിക്കേണ്ട സൗദികളുടെ എണ്ണം വര്‍ധിക്കുന്നതിന്‌ അനുസരിച്ച്‌ ലെവി തുകയും വര്‍ധിക്കും .സ്ഥാപനങ്ങള്‍ നിയമിക്കേണ്ട സൌദികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ലെവി തുകയും വര്‍ധിക്കും. നിതാഖാത്തില്‍ പദവി മെച്ചപ്പെടുത്തുന്നതിന് ഒരു സൌദിയെ മാത്രം നിയമിക്കേണ്ട സ്ഥാപനങ്ങള്‍ ലെവിയായി മാസത്തില്‍ 3,600 റിയാല്‍ വീതം അടക്കേണ്ടിവരും. ഇങ്ങനെ നിയമിക്കേണ്ടിയിരുന്ന രണ്ടാമത്തെ ജീവനക്കാരന് 4,200 റിയാലും മൂന്നാമത്തെ ജീവനക്കാരന് 4,800 റിയാലും നാലാമത്തെ ജീവനക്കാരന് 9,000 റിയാലും വീതം മാസത്തില്‍ ലെവി അടക്കേണ്ടിവരും.
നാല്‍പതു ശതമാനം സൌദിവല്‍ക്കരണം നടപ്പാക്കേണ്ട നൂറു ജീവനക്കാരുള്ള ഒരു സ്ഥാപനം പത്തു ശതമാനം സൌദിവല്‍ക്കരണം മാത്രമാണ് നടപ്പാക്കിയതെങ്കില്‍ അവശേഷിക്കുന്ന മുപ്പതു ജീവനക്കാരെ നിയമിക്കുകയോ ഇതിനു പകരം ലെവി അടക്കുകയോ ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ടാകും. ഇങ്ങനെ ലെവി അടച്ച് നിതാഖാത്തില്‍ പദവി മെച്ചപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകള്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!