സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

imagesറിയാദ്‌: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ നജ്രാനില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. തദ്ദേശിയനായ ഒരു സൗദി പൗരനും മരിച്ചിട്ടുണ്ട്‌. സൗദി സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്‌ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ആരാണ്‌ മരിച്ചതെന്ന്‌ ഇന്ത്യന്‍ എംബസിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നജ്രാനില്‍ കഴിഞ്ഞ സെപ്‌തംബറിലും വിമതതരുടെ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സൗദി ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന വ്യോമാക്രമണത്തിന്‌ തിരിച്ചടിയായാണ്‌ വിമതരുടെ ആക്രമണം.

നജ്രാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ കടുത്ത സംഘര്‍ഷാവസ്ഥയാണ്‌ നേരിടുന്നത്‌.