സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു

Story dated:Thursday November 6th, 2014,06 10:pm

Untitled-1 copyറിയാദ്‌: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു. കോഴിക്കോട്‌ സ്വദേശി ആഷിഖ്‌, ഫാറൂഖ്‌ , സഹല്‍ ഇടവന എന്നിവരാണ്‌ മരിച്ചത്‌. ജിദ്ദയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വരുമ്പോഴായിരുന്നു അപകടം.

തായിഫില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ അകലെ വെച്ച്‌ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ നിലമ്പൂര്‍ മരുത സ്വദേശി യാസിര്‍, കോഴിക്കോട്‌ താമരശ്ശേരി സ്വദേശി ഷമീര്‍ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരടക്കം അഞ്ചുപേരും ദമാമില്‍ ജോലി ചെയ്യുന്നവരാണ്‌.

വാഹനം നിയന്ത്രണം വിട്ട്‌ മറിഞ്ഞാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ ദലം ജനറല്‍ ആശുപത്രിയിലാണ്‌. മരിച്ച സഹലും, ഫാറൂഖും ദമാമിലെ ഒഐസിസി ഭാരവാഹികളാണ്‌.