സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

സ്ത്രീകളുടെ വിവാഹപ്രായം 18 ആയി നിജപ്പെടുത്തും

images (3)റിയാദ് :ലോകത്തെ പ്രധാന ഇസ്ലാമിക രാജ്യങ്ങളിലൊന്നായ സൗദ്യഅറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് വ്യക്തി നിയമം പരിഷ്‌കരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധനപ്പെട്ട പരിഷ്‌കരണം സ്ത്രീകളുടെ വിവാഹ പ്രായം 18 ആയി നിജപ്പെടുത്തും എന്നതാണ്. പുതുയ വ്യക്തി നിയമത്തിന്റെ കരട് രൂപം സൗദി ശൂറാ കൗണ്‍സില്‍ ഉടന്‍ പരിഗണിക്കും. സ്ത്രീ പുരുഷ സമത്വം പരമാവധി നടപ്പിലാകുന്ന തരത്തിലുള്ള ഭേദഗതികളാണ് ഇവയിലുള്ളതെന്ന് സൗദിയില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കൂടാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്യുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് അവകാശം ഉണ്ടായിരിക്കുമെന്ന് വിവാഹ സമയത്തുതന്നെ ഉപാധി വെക്കാനുള്ള അവകാശവും പുതിയ നിയമപ്രകാരം ലഭിക്കും. ദാമ്പത്യം പുരുഷ മേധാവിത്വത്തിന്റേതല്ല എന്നും പരസ്പര പങ്കാളിത്വത്തിന്റേതാണെന്നും പുതിയ ഭേദഗതിയില്‍ പറയന്നു.

സൗദിയിലെ മത പണ്ഡിത സഭയുടെ അംഗീകാരത്തോടെയാണ് രാജ്യത്ത് ഈ ഭേദഗതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.ഇത് മറ്റ് രാജ്യങ്ങളിലെ ഇസ്ലാമിക യാഥാസ്ഥിക വിഭാഗങ്ങളില്‍ സലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.