സൗദിയില്‍ കാമുകനെ ചുംബിച്ച 16 കാരിയെ പിതാവ്‌ 4 വര്‍ഷം കൂട്ടില്‍ പൂട്ടിയിട്ടു

സൗദി: കാമുകനെ ചുംബിക്കുന്നത്‌ കണ്ട മകളെ പിതാവ്‌ നാല്‌ വര്‍ഷം കൂട്ടില്‍ പൂട്ടിയിട്ടു. ബ്രിട്ടനിലെ സ്വന്‍സിയില്‍ ജനിച്ചു വളര്‍ന്ന അമിനാ അല്‍ ജെഫ്രിയെന്ന പെണ്‍കുട്ടിയെയാണ്‌ പിതാവ്‌ പൂട്ടിയിട്ടത്‌. ്‌ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന അമിന തന്റെ 16 ാമത്തെ വയസിലാണ്‌ സൗദിയിലെത്തിയത്‌. എന്നാല്‍ സൗദിയിലെ സംസ്‌ക്കാരവുമായി യോജിച്ച്‌ പോകാന്‍ കുട്ടിക്ക്‌ കഴിഞ്ഞിരുന്നില്ല.

മകളുടെ വെസ്‌റ്റേണ്‍ സംസ്‌ക്കാരം മാറ്റിയെടുക്കാനാണ്‌ പൂട്ടിയിട്ടതെന്നാണ്‌ സൗദിക്കാരനായ പിതാവ്‌ പറയുന്നത്‌. നാല്‌ വര്‍ഷത്തിന്‌ ശേഷം പിതാവ്‌ പൂട്ടിയിട്ട കൂട്ടില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ എത്തുകയായിരുന്നു. താന്‍ ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിയാണെന്നും വീട്ടിലേക്ക്‌ തിരിച്ച്‌ പോയാല്‍ തന്നെ ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു.

അതെസമയം പെണ്‍കുട്ടിക്ക്‌ രണ്ട്‌ രാജ്യത്തെയും പൗരത്വമുള്ളതിനാല്‍ എന്ത്‌ നടപടിയെടുക്കണമെന്ന ആശങ്കയിലാണ്‌ കോടതി.