സൗദിയില്‍ മലയാളി നഴ്‌സുമാര്‍ക്ക്‌ വന്‍ തിരിച്ചടി

saudi nurseറിയാദ്‌: സൗദിയില്‍ മലയാളി നഴ്‌സുമാര്‍ക്ക്‌ വന്‍ തിരിച്ചടി. സൗദിയിലെ സര്‍ക്കാര്‍ മേഖലകളില്‍ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന നാല്‍കാന്‍ തീരുമാനമായതാണ്‌ റിപ്പോര്‍ട്ട്‌. നിലവില്‍ വിദേശ നഴ്‌സുമാരില്‍ ബഹുഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്‌. ഈ തീരുമാനം മലയാളികളായ നഴ്‌സുമാര്‍ക്ക്‌ വന്‍ തിരിച്ചടിയാകുമെന്നാണ്‌ വിലയിരുത്തല്‍.

നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക്‌ പകരം ഈജിപ്‌ത്‌, സുദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടികള്‍ സൗദി ആരോഗ്യ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യ, ഫിലിപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്‌ നേരത്തെ നഴ്‌സുമാര്‍ക്ക്‌ അറേബ്യ മുന്‍ഗണന നല്‍കിയരുന്നത്‌.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ ബഹുഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്‌. ഇവര്‍ക്കുപകരം അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക്‌ സൗദിയില്‍ മുന്‍ഗണന നല്‍കുന്നത്‌ മലയാളികളായ നഴ്‌സുമാര്‍ക്കുള്ള സാധ്യതക്കു കുറയ്‌ക്കും. നിലവില്‍ നൂറുകണക്കിന്‌ നഴ്‌സുമാരാണ്‌ സൗദിയടക്കമുള്ള ഗള്‍ഫ്‌ നാടുകളില്‍ ജോലിക്കായി കാത്തിരിക്കുന്നത്‌.