സൗദിയില്‍ നിസ്‌ക്കാര സമയത്ത്‌ ജയില്‍ ചാടാന്‍ ശ്രമിച്ച അറബികള്‍ പിടിയില്‍

സൗദി: നിസ്‌ക്കാര സമയത്ത്‌ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ജയില്‍ ചാടാന്‍ ശ്രമിച്ച രണ്ട്‌ അറബികളെ പോലീസ്‌ പിടികൂടി. പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇവരുടെ ശിരോവസ്‌ത്രം കൂട്ടിക്കെട്ടി കെട്ടിടത്തിന്‌ മുകളിലേക്കിട്ട്‌ അതുവഴി രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം.

പ്രാര്‍ത്ഥനാ സമയത്ത്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവായിരിക്കും എന്നതുകൊണ്ടുതന്നെ ഈ സമയമാണ്‌ ഇവര്‍ രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത്‌. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നില്‍പ്പെടുകയായിരുന്നു.

ശിക്ഷയുടെ കാലാവധി തീരാനിരിക്കെയാണ്‌ ഇവര്‍ പിടിയിലായത്‌. ഇതോടെ ശിക്ഷാകാലാവധി ഇനിയും നീളുമെന്നാണ്‌ റിപ്പോര്‍ട്ട്‌.