Section

malabari-logo-mobile

സൗദി ജയില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് അജ്ഞാത സംഘം ഫോം വിതരണം ചെയ്തു

HIGHLIGHTS : റിയാദ്: സൗദിഅറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് സഹായ വാഗ്ദാനവുമായി അജ്ഞാത സംഘം രംഗത്ത് റിയാദിലെ ജയിലില്‍ അഭിഭാഷക സഹായം നല്‍കാമെന്ന...

imagesറിയാദ്: സൗദിഅറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് സഹായ വാഗ്ദാനവുമായി അജ്ഞാത സംഘം രംഗത്ത് റിയാദിലെ ജയിലില്‍ അഭിഭാഷക സഹായം നല്‍കാമെന്ന വാഗ്ദാനമടങ്ങിയ ഫോറം ഒരു അജ്ഞാത സംഘം വിതരണം ചെയ്യുകയായിരുന്നു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളത്തിലും അച്ചടിച്ച ഫോമുകളാണ് ജയിലില്‍ വിതരണം ചെയ്തത്. ജയില്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു ഫോറത്തെ കുറിച്ച് എംബസിക്കൊന്നുമറിയില്ലെന്ന് വ്യക്തമായത്. ഇതോടെ ഇതെകുറിച്ചന്വേഷിക്കാന്‍ ഇന്ത്യന്‍ എംബസിയും സൗദിപോലീസും ഉത്തരവിട്ടു.

ജയിലിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് ഫോറം വിതരണം ചെയ്തതെന്ന് കരുതപ്പെടുന്നു. ജയിലിലെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണിതെന്നാണ് സൗദി പോലീസിന്റെ നിഗമനം.

sameeksha-malabarinews

അതീവ സുരക്ഷാ മേഖലയായ ജയിലുകളില്‍ അജ്ഞാത സംഘം കയറിയത് ഗുരുതരമായ കുറ്റലംഘനമായാണ് സൗദി അധികൃതര്‍കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഈ സംഭവം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഇന്ത്യന്‍ എംബസിക്കുണ്ട്. ഫോം വിതരണം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടഉണ്ട്.

എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്നാരോപിച്ച് ഒരു സംഘടന കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ജയിലിനുള്ളില്‍ ഫോറം വിതരണം ചെയതതെന്നാണ് കുരുതപ്പെടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!