സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

റിയാദ്: സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഇദേഹം സഞ്ചരിക്കുകയായിരുന്ന ഹെലികോപറ്റര്‍ തകര്‍ന്നു വീണത്. രാജകുമാരനോടൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അപകടകാരണം എന്താണെന്ന് ഇതുവരെയും വ്യകതമായിട്ടില്ല. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച രാജകുമാരന്‍. ഇദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു.