സൗദിയില്‍ 88 പേരെ ഈ വര്‍ഷം തൂക്കിലേറ്റി

Hanging_Ropeറിയാദ്‌: ഈ വര്‍ഷം മാത്രം സൗദിയില്‍ തൂക്കിലേറ്റിയവരുടെ എണ്ണം എണ്‍പത്തിയെട്ട്‌. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം തൂക്കിലേറ്റിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ എണ്‍പത്തിയെട്ടാമത്തെ ആളെ തൂക്കിലേറ്റിയത്‌.

മയക്കുമരുന്ന്‌ കള്ളക്കടത്ത്‌ നടത്തിയ അവാദ്‌ അല്‍ റൊവൈലി, ലഫി അല്‍ ഷമ്മറി എന്നീ രണ്ടുപേരെയാണ്‌ അവസാനമായി സൗദിയില്‍ തൂക്കിലേറ്റിയത്‌.

2014 ലെ കണക്കുപ്രകാരം 87 പേരെയാണ്‌ സൗദി മന്ത്രാലയം വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌.