Section

malabari-logo-mobile

സൗദിയില്‍ എന്‍ജിനീയര്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കി നിയമം പ്രാബല്യത്തില്‍

HIGHLIGHTS : ജിദ്ദ: എന്‍ജിനിയര്‍മാരായി രാജ്യത്തേക്ക് ജോലിക്കെത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ ...

untitled-1-copyജിദ്ദ: എന്‍ജിനിയര്‍മാരായി രാജ്യത്തേക്ക് ജോലിക്കെത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നതായി എന്‍ജിനീയേഴ്‌സ് കൗണ്‍സില്‍ ഭരണസമിതി അധ്യക്ഷന്‍ ഡോ.ജമീല്‍ ബുഖ് ആവി വ്യക്തമാക്കി. നിലവില്‍ നടത്തിവരുന്ന പഠനത്തില്‍ പതിനായിരത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ തൊഴില്‍ പരിചയമില്ലാത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇനിമുതല്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന മുഴുവന്‍ എന്‍ജീനിയര്‍മാരുടെയും യോഗ്യതകള്‍ സൂക്ഷമമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും രാജ്യത്തേക്ക് ജോലിക്കായി പ്രേശിപ്പിക്കുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതെസമയം രാജ്യത്ത് എത്തിയശേഷം പഠിക്കുന്ന എന്‍ജിനിയര്‍മാരെ ആവശ്യമില്ലെന്നും അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടികള്‍ ശക്തമാക്കിയതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കുറഞ്ഞിട്ടുണ്ട്.

sameeksha-malabarinews

വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റുകളുമായി സൗദയിലെത്തി ജോലി ചെയ്യുക എന്ന കാര്യം അസാധ്യമായിരിക്കുകയാണ് ഇതോടെ. നിലവില്‍ ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റുകളും പുതുക്കുന്ന വേളകളില്‍ പരിശോധിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. യോഗ്യതയില്ലാത്തവര്‍ എന്‍ഞ്ചിനീയറിങ് ജോലികളിലേര്‍പ്പെട്ടാല്‍ കടുത്ത ശിക്ഷതന്നെ അനുഭവിക്കേണ്ടിവരും. ഇക്കാര്യത്തില്‍ പോലീസുമായി ധാരണയിലെത്തിയിട്ടുണ്ട്.

നിലവില്‍ സ്വദേശികളായ എന്‍ജിനീയര്‍മാര്‍ക്ക് സഹായമെന്നോണം മാസത്തില്‍ 4000 റിയാല്‍ ചുരുങ്ങിയത് നാല് വര്‍ഷം നല്‍കാന്‍ മാനവ വിഭവശേഷി ഫണ്ടുമായി കൗണ്‍സില്‍ ധാരണയില്‍ ഒപ്പുവെച്ചിട്ടുണ്ട്. സ്വദേശികളായ എന്‍ജിനിയര്‍മാരെ സംരക്ഷിക്കാനായാണ് ഇത്തരം നടപടി. കൂടാതെ സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് സൗജന്യ പരിശീലനം നല്‍കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!