സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച സിറാജുദ്ധീന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പരപ്പനങ്ങാടി:വ്യാഴാഴ്ച്ച സഊദിയിലെ  അബഹയിൽ വെച്ചുണ്ടായ വാഹനഅപകടത്തില്‍ മരിച്ച ചിറമംഗലം അറ്റത്തങ്ങാടിയിലെ ചാളക്കപറമ്പില്‍ സൈതലവി യുടെ മകന്‍ സിറാജുദ്ധീന്റെ(29) മയ്യിത്ത് നാളെ നാട്ടിലെത്തിച്ച് രാവിലെ ഒമ്പത് മണിക്ക് കൊട്ടന്തല ഞായർകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.