സൗദിയില്‍ മരിച്ച യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തേഞ്ഞിപ്പലം: സൗദിയിലെ ബുറൈദ നബ് ആനില്‍ കാര്‍ അപകടത്തില്‍ മരിച്ച ചേളാരി തയ്യിലക്കടവിലെ നാലകത്ത് നിഫാദലിയുടെ ഭാര്യ ജസ്‌നിയ (30) യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കഴിഞ്ഞ 18 നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ജസ്‌നിയയുടെ ഭര്‍ത്താവ് നിഫാദലി, രണ്ടര വയസ്സുള്ള മകള്‍ മനല്‍ ഫാത്തിമ, മറ്റ് മക്കളായ ഫാത്തിമ്മ മുനവ്വിറ, ഫാത്തിമ മര്‍വ, മുബമ്മദ് അഫ്താഖ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. രാമനാട്ടുകരയിലെ മാത്രമ്മല്‍ ബിച്ചുട്ടി ഹാജിയുടെ മകളാണ് ജസ്‌നിയ.

11 മണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 1.30 ന് തയ്യിലക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.