Section

malabari-logo-mobile

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ;രാജകുമാരന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് സൗദി ഭരണകൂടം

HIGHLIGHTS : റിയാദ് : കഴിഞ്ഞമാസം നടന്ന ഭരണഅട്ടിമറി ശ്രമത്തിനിടെ സൗദി കിരീടാവകശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റെന്ന് സൗദി ഭരണകൂടം. ഏപ്ര...

റിയാദ് : കഴിഞ്ഞമാസം നടന്ന ഭരണഅട്ടിമറി ശ്രമത്തിനിടെ സൗദി കിരീടാവകശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റെന്ന് സൗദി ഭരണകൂടം.

ഏപ്രില്‍ 21 ന് റിയാദിലെ രാജകൊട്ടാരത്തിന് നേരയുണ്ടായ ആക്രമമണത്തില്‍ വെടിയേറ്റ് സല്‍മാന്‍ കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ആക്രമണത്തിന് ശേഷം അദ്ദേഹം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ അദ്ദേഹത്തിന്റെ ഫോട്ടോ പുറത്ത് വിടത്തതും സംശയത്തിന് കാരണമായി പറയുന്നു ഒരു അറബ് രാഷ്ട്രത്തിലെ സൈനക ഉദ്യോഗസ്ഥന്റെ രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചാണ് ഇറാനിയന്‍ പത്രങ്ങള്‍ ഈ വിവരം പുറത്ത് വിട്ടത്. ഇറാനിയന്‍ പത്രങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ മീഡിയയായ സ്‌പെക്യുലേറ്റസും മുപ്പത്തിരണ്ടുകാരനായ സല്‍മാന്റെ മരണവാര്‍ത്ത പുറത്തുവിട്ടിരുന്നു.
എന്നാല്‍ സംഭവം കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് സൗദി സല്‍മാന്‍ രാജകുമാരന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്തെ രണ്ടാമത്തെ പൗരനായി സല്‍മാന്‍ സ്ഥാനമേല്‍ക്കുന്നത്. പുരോഗമനപരമായ പലമാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച സല്‍മാന് രാജ്യത്തിനകത്തും ഏറെ ശത്രുക്കളുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!