സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു

Untitled-1 copyസൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും പരുക്ക് ഗുരുതരമാണ്. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം അഞ്ചുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്. റിയാദ് തായിഫ് റോഡിലെ റിദ്‌വാനിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് പലതവണ മറിയുകയായിരുന്നു.

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഈജിപ്ത്, സുഡാന്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും. ഉത്തര്‍പ്രദേശ് സ്വദേശിയ്ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.