നിരീശ്വരവാദ പ്രചരണം നടത്തിയ 850 സൈറ്റുകള്‍ക്ക് സൗദിയില്‍ വിലക്ക്

MODEL 1 copyജിദ്ദ: നിരീശ്വരവാദ പ്രചരണം നടത്തിയ 850 സൈറ്റുകള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി. സൗദിയില്‍ വ്യാപകമായ രീതിയില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് സദി പോലീസ് നടത്തിയ റെയിഡിലാണ് വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിയത്. ഇസ്ലാംമതത്തിനെതിരായി ഒന്നരവര്‍ഷത്തോളമായി നിരീശ്വര വിശ്വാസം പ്രചരിപ്പിക്കുന്നതാണ് കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. അതെസമയം അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടാതെ സൗദി നിരീശ്വരവാദ സംഘടനകളുടെ പേരിലുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും അടച്ചുപൂട്ടാനുള്ള ശ്രമങ്ങളും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ തുടങ്ങുന്നവരെയും ഇവരെ പിന്‍തുണയ്ക്കുന്നവരെയും കണ്ടെത്തി ശിക്ഷിക്കാന്‍ മതകാര്യ പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.