സൗദിയില്‍ റംസാന്‌ ദിനത്തില്‍ ചാവേറാക്രമണം നടത്താനിരുന്ന സ്‌ത്രീയുള്‍പ്പെടെ സംഘം പിടിയില്‍

കുവൈത്ത്‌ സിറ്റി: റംസാന്‍ ദിവസം കുവൈത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്‌ത്രീയുള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ്‌ ചെയതു. അഞ്ചംഗ സംഘമാണ്‌ പിടിയിലായത്‌. ഒരു പോലീസുകരനും അറസ്‌റ്റിലായിട്ടുണ്ട്‌.്‌ ഇതില്‍ മൂന്ന്‌ പേര്‍ ഭീകര സംഘടനയായ ഐഎസിസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുവരുന്നവരാണ്‌.

റംസാന്‍ 30 ാം ദിവസമോ ഈദുല്‍ഫിത്തര്‍ ദിനമായ ജൂലായ്‌ ആറിനോ ഹവല്ലയിലെ ജഫാരി പള്ളിയില്‍ ആക്രമണം നടത്താനാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നത്‌. ഇതിനുപുറമെ കുവൈത്തിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസുകളിലും ആക്രമം നടത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. സംഘത്തിലെ കുവൈത്ത്‌ പൗരനും ഐസിസ്‌ തവ്രവാദി തലവുനുമായ അല്‍ നായിഫ്‌ അല്‍ റജാഹാണ്‌ ആദ്യം പിടിയിലായത്‌.

ആദ്യം പിടിയിലായ ഇയാളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്‌ത്രീകളുള്‍പ്പെടെയുള്ള സംഘം പിടിയിലായത്‌. റജാഹിന്റെ നേതൃത്വത്തില്‍ സ്വദേശത്തും വിദേശത്തും നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്‌.