ഹാജിമാരുടെ കുറവ്‌ : ഖത്തറില്‍ നിന്നുള്ള ഹജ്ജ്‌ സേവന ഏജന്‍സികള്‍ പിന്‍മാറുന്നു

Story dated:Wednesday August 17th, 2016,05 56:pm


aaaദോഹ:  ഖത്തറില്‍ നിന്നുള്ള ഹജ്ജ്‌ തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്‌ ഹജ്ജ്‌ സേവന ഏജന്‍സികള്‍ക്ക്‌ തിരിച്ചടിയാകുന്നു. ഈ വര്‍ഷത്തെ ഹജ്ജസേവനത്തില്‍ നിന്ന്‌ 10 ഏജന്‍സികള്‍ പിന്‍മാറിയെന്നാണ്‌ റിപ്പോര്‍ട്ട്‌. കരമാര്‍ഗ്ഗം ഹജ്ജിന്‌ പോകുന്നവരുടെ ഇടയിലാണ്‌ വന്‍ ഇടിവ്‌ ഉണ്ടായിരിക്കുന്നത്‌. ഇതുവരെ 634 പേര്‍ മാത്രമാണ്‌ കരമാര്‍ഗ്ഗം പോകാന്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതേ തുടര്‍ന്ന്‌ ഒരു ഏജന്‍സി മാത്രമായിരിക്കും സര്‍വ്വീസ്‌ നടത്തുക എന്നതാണ്‌ പുതിയ വിവരം. അല്‍ഹമ്മാദി ഹജ്ജ്‌ ഏജന്‍സിയാ്രയിരിക്കും സര്‍വ്വീസ്‌ നടത്തുക എന്നാണ്‌ റിപ്പോര്‍ട്ട്‌. 11 ഏജന്‍സികളാണ്‌ കരമാര്‍ഗ്ഗമുിള്ള തീര്‍ത്ഥാടനത്തിലനുള്ള സേവനത്തിനായി രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌.

വിമാനമാര്‍ൃഗ്ഗം 15 ഏജന്‍സികള്‍ രജിസ്‌റ്റ്രര്‍ ചെയ്‌തിടത്ത്‌ 7 ഏജന്‍സികള്‍ മാത്രമായിരിക്കും സര്‍വ്വീസ്‌ നടത്തുക എന്നതാണ്‌ പുതിയ വിവരം.
.മക്കയിലെയും മദീനയിലെയും ഹറമുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആകെ 1200 പേര്‍ക്ക്‌ മാത്രമാണ്‌ ഖത്തറില്‍ നിന്ന്‌ ഹജ്ജിന്‌ സൗദി ഹജ്ജ്‌ മന്ത്രാലയം അനുമതി നല്‍കിയത്‌. വിദേശത്ത്‌ നിന്ന്‌ എത്തുന്ന ഹാജിമാരുടെ എണ്ണത്തില്‍ ഈ വര്‍ഷവും സൗദി കര്‍ശനനിയന്ത്രണമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
നേരത്തെ ഓഫീസ്‌ പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടകര്‍ക്ക്‌ ഹജ്ജകര്‍മ്മം നടക്കുന്നിടത്ത്‌ ഒരുക്കങ്ങള്‍ക്കായി വലിയൊരു തുക പല ഏജന്‍സികള്‍ക്ക്‌ ചിലലായിക്കഴി്‌ഞു. ,സൗദി മന്ത്രാലയം തീര്‍ത്ഥാടകരുടെ ക്വാട്ട വര്‍ദ്ധിപ്പിച്ചില്ലെങ്ങി്‌ല്‍ കടുത്ത നഷ്ടമായിരിക്കും ഈ എജന്‍സികള്‍ക്കുണ്ടാകുക.