Section

malabari-logo-mobile

സൗദി രാജാവ്‌ അബ്ദുള്ള അന്തരിച്ചു

HIGHLIGHTS : റിയാദ്‌: സൗദി അറേബ്യന്‍ രാജാവ്‌ അബ്ദുള്ള(90) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. സൗദി സമയം രാത്രി ഒ...

king-abdullaറിയാദ്‌: സൗദി അറേബ്യന്‍ രാജാവ്‌ അബ്ദുള്ള(90) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. സൗദി സമയം രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം.

പുലര്‍ച്ചെ സൗദി ഔദ്യോഗിക ടെലിവിഷനാണ്‌ മരണ വിവരം പുറത്തുവിട്ടത്‌. ജുമ്‌ആ പ്രാര്‍ത്ഥനയ്‌ക്കു ശേഷം ഇന്നു തന്നെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുമെന്നാണ്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍ക്കുന്ന സൂചന.

sameeksha-malabarinews

അബ്ദുള്ള രാജാവിന്റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്‌ അടുത്ത സൗദി ഭരണാധികാരിയാവും.

1923 ല്‍ ജനിച്ച അബ്ദുള്ള രാജാവ്‌ 2005 ലാണ്‌ സൗദി ഭരണാധികാരിയായി ചുമതലയേറ്റത്‌. ആധുനിക സൗദിയുടെ ശില്‍പി എന്ന നിലയിലായിരിക്കും അദേഹം അറിയപ്പെടുക. സൗദി കുടുംബത്തിലെ തന്നെ ഏറ്റെവും ശക്തനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അബ്ദുള്ള രാജാവ്‌.

അബ്ദുള്ള രാജാവിന്റെ വിയോഗത്തിലൂടെ അറബ്‌ മുന്നേറ്റത്തിന്റെ ഒരു യുഗമാണ്‌ അവസാനിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!