സൗദി അറേബ്യയില്‍ ചീട്ടുകളിക്കുള്ള നിരോധനം നീക്കി

റിയാദ് : സൗദി അറേബ്യയില്‍ ചീട്ടുകളിക്കുണ്ടായിരുന്ന നിരോധനം കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കി. കൂടാതെ ആദ്യത്തെ ദേശീയ ചീട്ടുകളി മത്സരത്തിനും ഒരുങ്ങുകയാണ് രാജ്യം. സൗദി ജനറല്‍ സ്‌പോര്‍ട്‌സ അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് ആണ് ദേശീയമത്സരം പ്രഖ്യാപിച്ചത്

സമ്മാനജേതാക്കള്‍ക്ക് ഒരു ദശലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസും പ്രഖ്യാപിച്ചിട്ടുണ്ട്.
മതപരമായ വിലക്കുകള്‍ മുലം സിനിമയടക്കമുളള വിനോദോപാധികള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണാധികാരികള്‍ ഇത്തരം മതവിലക്കുകളല്ലാം മറികടന്ന് കുടുതല്‍ സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്കും ഈ ഭരണാധികാരി വന്നതിന് ശേഷമാണ് എടുത്തുകളഞ്ഞത്.

മത്സരം നടത്താനുള്ള തീരുമാനം പുറത്തുവന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങിളിലുടെ നിരവധി പേര്‍ രംഗത്തെത്തി.
പണം വെക്കാതെയുള്ള ചീട്ടുകളി തന്നെ ഇസ്ലാമില്‍ നിഷിദ്ധമാണ് ഇതിനിടെ പണം വെച്ചുള്ള കളിക്കാണ് ഭരണകൂടം അനുമതിയ നല്‍കിയിരിക്കുന്നതെന്നും ദൈവം അവരോട് പൊറുക്കെട്ടെയെന്നുമാണ് ഒരു സൗദി പൗരന്റെ ട്വീറ്റ്.
ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് കാണിച്ചും ട്വിറ്ററിലും ഫേസ്ബുക്കിലും കുറിപ്പുകള്‍ വന്നുകഴിഞ്ഞു.