ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും നടത്തിയ ശ്രമം പാഴായി; സൗദി യുവാവിന്റെ തലവെട്ടി

358915നജറാന്‍ : കൊലകേസില്‍ കുറ്റവാളിയായ സൗദി യുവാവ് ദഫീര്‍ അബ അല്‍ തഹീനിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും നടത്തിയ പ്രചരണം പാഴായി. തഹീന്റെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊല്ലപെട്ട യുവാവിന്റെ മാതാപിതാക്കള്‍ ദിയാധനം സ്വീകരിച്ചുകൊണ്ട് പ്രതിയായ ദഫീര്‍ അബ അല്‍ തഹീനെ വധശിക്ഷയില്‍ നിന്നും രക്ഷിക്കണമെന്നായിരുന്നു ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും ആളുകള്‍ ആവശ്യപ്പെട്ടിരുന്നത്.

6 വര്‍ഷം മുമ്പ് നെജ്‌റാനില്‍ വെച്ച് സൗദി പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് തഹീന് വധശിക്ഷ ലഭിച്ചത്.