Section

malabari-logo-mobile

ഐസിസ്‌ ഭീതിയെ തുടര്‍ന്ന്‌ സൗദിയില്‍ വന്‍ മതില്‍ പണിയുന്നു

HIGHLIGHTS : ദമാം: സൗദി അറേബ്യയില്‍ ഐസിസ്‌ നുഴഞ്ഞുകയറ്റ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 600 മൈല്‍ നീളത്തില്‍ വന്‍മതില്‍ പണിയുന്നു. ജോര്‍ദാന്‍ മുതല്‍ കുവൈറ്റ്‌ വരെയാണ...

saudiborderfenceദമാം: സൗദി അറേബ്യയില്‍ ഐസിസ്‌ നുഴഞ്ഞുകയറ്റ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 600 മൈല്‍ നീളത്തില്‍ വന്‍മതില്‍ പണിയുന്നു. ജോര്‍ദാന്‍ മുതല്‍ കുവൈറ്റ്‌ വരെയാണ്‌ മതില്‍ കെട്ടുന്നത്‌.

ഇതിനുപുറമെ റഡാര്‍ നിരീക്ഷണ സംവിധാനങ്ങളും കമാന്‍ഡ്‌ സെന്ററുകളും ഗാര്‍ഡ്‌ പോസ്‌റ്റുകളുമൊക്കെ ഒരുക്കുന്നുണ്ട്‌. 78 ടവറുകളും എട്ടു കമാന്‍ഡ്‌ സെന്ററും പത്ത്‌ നിരീക്ഷണ വാഹനങ്ങളും 32 ദ്രുതകര്‍മ്മ രക്ഷാകേന്ദ്രങ്ങളും ദ്രുതകര്‍മ്മ സേനയുടെ മൂന്ന്‌ സ്‌ക്വാഡുകളും അടങ്ങിയതാണ്‌ സുരക്ഷാ സിംവിധാനം.

sameeksha-malabarinews

ഇവിടെ വാച്ച്‌ ടവറുകളെയും ഗാര്‍ഡ്‌ റൂമുകളെയും ബന്ധിപ്പിക്കുന്ന പാതയും ഉണ്ട്‌. ഇതിനുപുറമെ മതിലിനു സമീപം ചിലിയടങ്ങളില്‍ കിടങ്ങുകളുമുണ്ട്‌. സെപ്‌റ്റംബറിലാണ്‌ വല്‍മതിലിന്റെ ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചത്‌.

കഴിഞ്ഞാഴ്‌ച സൗദിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ട്‌ അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സൗദിക്കു നേരെ ഉണ്ടായ ആദ്യത്തെ ഐസിസ്‌ ആക്രമണമാണിതെന്നാണ്‌ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!