സൗദി അറേബ്യയില്‍ ഫേസ്‌ബുക്ക്‌ വിലക്കിയേക്കും

Story dated:Wednesday June 3rd, 2015,11 45:am

saudi arabiaറിയാദ്‌: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍, യുട്യൂബ്‌ തുടങ്ങി സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകള്‍ക്ക്‌ സൗദി അറേബ്യയില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം ഇത്തരം സൈറ്റുകള്‍ സാമുഹിക അരാജകത്വം വളര്‍ത്തുന്നവെന്ന നിലപാടുമായി സൗദി സര്‍ക്കാരിന്റെ ഉപദേശകസമിതിയംഗം ഡോ ഫൈസ്‌ അഷാരിയാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.
ഗുഗിളും യാഹുവും സേവനം നല്‍കുന്നത്‌ വാണിജ്യതാല്‍പര്യത്തിലാണെന്നും അറബ്‌ ജനതക്ക്‌ ഇതകൊണ്ട്‌ പ്രയോജനമുല്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ വളര്‍ന്നുവരുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ തങ്ങളുടെ നിലപാടുകള്‍ സൗദിയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നുവെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്‌