സൗദിയില്‍ പള്ളികളില്‍ ചാവേറാക്രമണത്തിന്‌ പദ്ധതിയിട്ട 431 ഐഎസ്‌ തീവ്രവവാദികള്‍ പിടിയില്‍

Story dated:Monday July 20th, 2015,12 17:pm

saudi-arabiaറിയാദ്‌:സൗദി അറേബ്യയിലേതടക്കം നിരവധി ഷിയാ പള്ളികളില്‍ ചാവേറാക്രമണം നടത്താനുള്ള ഐഎസ്സിന്റെ പദ്ധതി സൗദി തകര്‍ത്തു. ആക്രമണത്തിന്‌ പദ്ധതിയൊരുക്കിയ ഐഎസ്‌ ഭീകരസംഘത്തെ സൗദി പട്ടാളം പിടികുടി. ഇവരുടെ കയ്യില്‍ നിന്ന്‌ ആയുധങ്ങളുടം ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖരീഫിലും ദമാമിലും 27 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തില്‍ പങ്കാളികളായവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പെടും. റമാദാനിലെ അവസാന വെള്ളിയാഴ്‌ച ഷിയാപള്ളികളില്‍ വ്യാപകമായി ആക്രമണം നടത്തനുള്ള പദ്ധതിയാണ്‌ തകര്‍ത്തതെന്ന്‌ സൗദി ആഭ്യന്തരമന്ത്രാലയവ്യക്താവ്‌ മന്‍സുര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ആക്രമണം വഴി രാജ്യത്ത്‌ വംശീയ സംഘര്‍ഷവും കലാപവും ഉണ്ടാക്കാനിയിരന്നു ഇവരുടെ ഉദ്ദേശമെന്ന്‌ അദ്ദേഹം പറഞ്ഞു.
ഭീകരരെ പിടികൂടാന്‍ സൗദി ഭരണകൂടം ശക്തമായ നടപടികളാണ്‌ സ്വീകരിച്ചുവരുന്നത്‌. പരിശോധന കര്‍ക്കശമാക്കുന്നതിനിടെ കഴിഞ്ഞ പെരുന്നാല്‍ തലേന്ന്‌ റിയാദിലെ സെക്യുരിറ്റി ചെക്‌പോസ്‌റ്റില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിച്ചിരുന്നു.