കുട്ടികള്‍ മരിക്കുന്നു, സൗദിയില്‍ 50 വീഡിയോ ഗെയിമുകള്‍ നിരോധിച്ചു

റിയാദ് : സൗദി അറേബ്യയില്‍ 50 ജനപ്രിയ വീഡിയോ ഗെയിമുകള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ഇന്ത്യയില്‍ ഒരു കാലത്ത് ഏറെ ഭീതിപരത്തിയ ബ്ലൂവെയില്‍ തന്നെയാണ് ഇവിടെയും വില്ലനായി എത്തിയിരിക്കുന്നത്

ഗ്രാന്റ് തെഫ്റ്റ് ഓട്ടോ വി, അസ്സാസിന്‍സ് ക്രീഡ് 2, വിച്ചര്‍ എന്നിവയടക്കം47 ഗെയിമുകളാണ് തിങ്കളാഴ്ച ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ നിരോധിച്ചു.

പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയും, പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുമാണ് ബ്ലു വെയില്‍ ഗെയിം കളിച്ച് മരണത്തിലേക്ക് നീങ്ങിയത് എന്ന് റിപ്പോര്‍ട്ട് വന്നത്. നിരോധനത്തിന് കാരണം ഈ മരണങ്ങളാണെന്ന് ഔദ്യോഗിക സ്ഥിതീകരണമില്ല.