സൗദിയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.

ജിദ്ദ : രാജ്യത്തുള്ള എല്ലാ അനധികൃതതാമസക്കാർക്കും മൂന്ന് മാസത്തേക്ക്‌ കൈവിരലടയാളം നല്‍കാതെ തന്നെ രാജ്യം വിടാൻ അനുമതി. ജനുവരി 15 മുതല്‍ മൂന്ന് മാസമാണ്‌ ഇതിന്‍റെ കാലയളവ്.

ക്രിമിനല്‍ കുറ്റം ചെയതവരൊഴികെയുള്ള വിദേശികള്‍ക് ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും. ട്രാഫിക്ക് നിയമ ലംഘനങ്ങകുള്ള പിഴ ഒടുക്കിയ ശേഷംമാത്രമെ പൊതുമാപ്പ്പ്ര യോജനപ്പെടുത്താനാവുകയുള്ളു. ഡീപ്പോർട്ടേഷനില്‍ കൈവിരലടയാളം എടുക്കാത്തതിനാൽ മറ്റു വിസകളിൽ സൗദിയിലേക്ക്‌ വീണ്ടും പ്രവേശിക്കുന്നതിനു തടസ്സമുണ്ടാ കില്ല.

പൗരത്വം തെളിയിക്കുന്നതിനുംയാത്രക്കും ആവശൃമായ പാസ്‌പോട്ട്, വിമാന ടിക്കറ്റ് എന്നിവ സഹിതം തൊഴില്‍ വിഭാഗം ഓഫീസില്‍നിന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പാസ്‌പോര്‍ട്ട് വിഭാഗത്തെസമിപിക്കേണ്ടത്. പാസ്‌പോട്ട് വിഭാഗം നാട്ടിലേക്ക് യാത്രപോകുന്നിനുള്ള അനുമതി നല്‍കും. പൊതുമാപ്പ് അവസാനിക്കുന്നതോടെനിയമവിരുദ് ധരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.