സൗദിയില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിയായ യുവതിയും മകനും മരിച്ചു

Untitled-1 copyസൗദി: സൗദി അറേബ്യയിലെ യാമ്പുവില്‍ വാഹനാപകടത്തില്‍ മലയാളികളായ യുവതിയും മകനും മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണ് മരിച്ചത്.

ജിദ്ദ യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്സല്‍ ഓടിച്ചിരുന്ന പിക്അപ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പിക്ക് അപ്പ് പൂര്‍ണ്ണമായി തകര്‍ന്നു. സഫീറ സംഭവസ്ഥലത്തും മുഹമ്മദ് അമന്‍ റാബിഗ് ജനറല്‍ ആശുപതിയിലുമാണ് മരിച്ചത്.