സൗദിയില്‍ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

Story dated:Friday August 18th, 2017,06 55:pm
sameeksha

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ജിസാന്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി സി പി സൈതലവിയുടെ മകന്‍ സിറാജുദ്ധീന്‍(24)ആണ് മരിച്ചത്. മരിച്ചമറ്റേയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. പാലക്കാട് സ്വദേശിക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

ഗള്‍ഫില്‍ പോകുന്നതിന് മുമ്പ് സിറാജുദ്ധീന്‍ പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.