Section

malabari-logo-mobile

സൗദി വാഹനാപകടം സംഭവിച്ചത്‌ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ

HIGHLIGHTS : ദമാം: സൗദി അറേബ്യയിലെ റിയാദ്‌ ജിദ്ദ റോഡില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചത്‌ ഫുട്‌ബോള്‍മത്സരത്തില്‍ പങ്കെടുക...

saudi accidentദമാം: സൗദി അറേബ്യയിലെ റിയാദ്‌ ജിദ്ദ റോഡില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചത്‌ ഫുട്‌ബോള്‍മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ. ജിദ്ദയില്‍ വച്ച്‌ നടക്കുന്ന ബ്ലൂസ്റ്റാര്‍ സോക്കര്‍ ടൂര്‍ണെമെന്റില്‍ കഴിക്കാന്‍ ദമാമില്‍ നിന്ന്‌ വന്ന മലപ്പുറം കോഴിക്കോട്‌ സ്വദേശകളാണ്‌ മരിച്ചത്‌.
മലപ്പുറം എടവണ്ണ മുണ്ടേങ്ങര തച്ചപറമ്പന്‍ ഷഹല്‍(27) പുളിക്കല്‍ ഐക്കരപ്പടി കിഴക്കും കരവീട്ടില്‍ മുഹമ്മദ്‌ ഫാറൂഖ്‌(31), കോഴിക്കോട്‌ അരക്കിണര്‍ സ്വേദശി നടുവിലകത്ത്‌ ആഷിഖ്‌(28) എന്നിവരാണ്‌ മരിച്ചത്‌. ഇവരെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി യാസില്‍(29),കോഴിക്കോട്‌ താമരശ്ശേരി സ്വദേശി സമീര്‍(30), എന്നിവര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. ത്വയ്‌ഫ്‌ നഗരത്തില്‍ നിന്ന്‌ 250 കിലോമീറ്റര്‍ അകലെയുള്ള ദുല്‍മ എന്ന സ്ഥലത്ത്‌ വച്ചാണ്‌ അപകടമുണ്ടായത്‌.

ഫാറൂഖും ഷഹലും നാട്ടില്‍ ഫുട്‌ബോള്‍രംഗത്ത്‌ സജീവമായായിരുന്നു. ഫാറൂഖ്‌ എടവണ്ണ ജുവൈല്‍സ്‌ ക്ലബ്ബിന്‌ വേണ്ടി മലപ്പുറം ജില്ലാ ലീഗില്‍ കളിച്ചിട്ടുണ്ട്‌. ഷഹല്‍ ഫറൂഖ്‌ കോളേജ്‌ ടീമില്‍ അംഗമായിരുന്നു.

sameeksha-malabarinews

സൗദിയിലെത്തിയ ശേഷവും ഇവിടെ നടക്കുന്ന ടൂര്‍ണ്ണമന്റുകളില്‍ സജീവസാനിധ്യമായിരുന്നു ഇവര്‍. ആറുമാസം മുമ്പ്‌ സൗദിയിലെത്തിയ ഷഹല്‍ മൂന്ന്‌ മാസം മുന്‍പ്‌ ഭാര്യ ഷരീഹയെ ഇവിടെയത്തിച്ചിരുന്നു.

അപകടത്തില്‍ മരിച്ച ഫാറൂഖ്‌ രണ്ടാാഴ്‌ച മുന്‍പ്‌ നട്ടിലേക്ക്‌ മടങ്ങാനിരിക്കുകയായിരുന്നു. ജോലിസംബന്ധമായി ചില പേപ്പറുകള്‍ ശരിയാകാനുള്ളതിനാല്‍ യാത്ര അടുത്തയാഴ്‌ചയിലേക്ക്‌ മാറ്റിവെക്കുകയായിരുന്നു. ദമാം നവോദയ ക്ലബ്ബിന്റെ മുഖ്യസംഘാടകരിലൊരാളായ ഫാറുഖ്‌ സ്വന്തം നിലക്ക്‌ കളിക്കാരെ കണ്ടെത്തി ടീമുണ്ടാക്കി ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

മുഹമ്മദ്‌ ഫാറൂഖ്‌ ചെറുകാവ്‌ പുത്തുപാടം ആലിഹസ്സന്‍ മുസ്ലിയാരകുടെയും ഫാത്തിമയുടെയും മകനാണ്‌ ഭാര്യ സീനത്ത്‌ മക്കള്‍ നജ, തന.
ബേപ്പൂര്‍ നടുവിലകത്ത്‌ ബഷീറിന്റെ മകനാണ്‌ ആഷിഖ്‌ ലൈലയാണ്‌ മാതാവ്‌,ഭാര്യ ഫസ്‌ന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!