സൗദിയിൽ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു.

പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി മേലെ മൂത്തേടത് മൂസാഹാജിയുടെ മകൻ അബ്ദുൽ റൗഫ് (24) ആണ്  അപകടത്തിൽ മരണപ്പെട്ടത്.വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 6 മണിയോടെയാണ് സൗദിയിലെ അൽജാവൂഫി നടുത്ത സക്കാക്ക എന്ന സ്‌ഥലത്തു അപകടം സംഭവിച്ചത്.റൗഫ് സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് ബോക്സ് വാന്റെ മുൻഭാഗത്തെ ടയർ പൊട്ടി മറിഞ്ഞാണ് അപകടം.

പാലത്തിങ്ങൽ സ്വദേശിയും കൂട്ടുകാരനുമായ  ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.സൗദി ആസ്ഥാനമായ വാട്ടർ മോട്ടോർ പാർട്സ് സപ്ലൈ കമ്പനി ജീവനക്കാരനാണ് മരിച്ച റൗഫ്. 5 വർഷത്തോളമായി കമ്പനിയിൽ ജോലി ചെയ്തുവരുന്നു.കഴിഞ്ഞ ജൂലായ് 15 നായിരുന്നു റൗഫിന്റെ വിവാഹം.മൂന്നിയൂർ ചുഴലിയിലെ കുന്നുമ്മൽ അബൂബക്കറിന്റെ മകൾ സജ്‌ല യാണ് ഭാര്യ. വിവാഹം കഴിഞ്ഞു,  കഴിഞ്ഞ  3 മാസം മുമ്പാണ് റൗഫ് സൗദിയിലേക്ക് പോയത്.

മാതാവ് ഖദീജ.സഹോദരങ്ങൾ-മുഹമ്മദ് നിസാർ,(റിയാദ്),മുസമ്മിൽ (ദമാം),റിയാസ്(ജിദ്ദ),അബ്ദുൽ ഹാദി,ബാസിത്ത്,മുആദ്.