ചെട്ടിപ്പടി സ്വദേശി സൗദിയില്‍ പൊള്ളലേറ്റു മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: സൗദിയില്‍ പൊളളലേറ്റ്‌ ചികിത്സയിലായിരുന്ന ചെട്ടിപ്പടി സ്വദേശി മരിച്ചു. ആനപ്പടി സ്‌കൂളിന്‌ സമീപം താമസിക്കുന്ന പരേതനായ ടി.ടി സൈതു മുഹമ്മദിന്റെ മകന്‍ അബ്ദു റഹീം(44) ആണ്‌ മരിച്ചത്‌.

രണ്ടാഴ്‌ച മുമ്പ്‌ സൗദിയിലെ ജിസാനില്‍ പെട്രോള്‍ ഇറക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിലായിരുന്നു പൊള്ളലേറ്റത്‌. ഖബറടക്കം ജിസാനില്‍ നടത്തുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സക്കീന. മക്കള്‍: മുനവ്വറ, മൊഹസ്സിന്‍, മുസ്‌താഖ്‌, മുഷറഫ്‌.