സൗദിഅറേബ്യയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു;മരിച്ചവര്‍ മലപ്പുറത്തുകാര്‍

download (5)സൗദി: സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലപ്പുറത്തുകാര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരൂര്‍ കുറ്റിപ്പാല സ്വദേശികളായ  തൊണ്ടിയില്‍ കോരുവിന്റെ മകന്‍ ശ്രീധരന്‍(35), കൊട്ടിയാട്ടില്‍ ജനാര്‍ദ്ധനന്‍(40), തിരൂര്‍ പയ്യനങ്ങാട് സ്വദേശി ചന്ദക്കാട്ട് മുഹമ്മദ് നവാസ്(26), ചന്ദ്രക്കാട്ട് നൗഷാദ് (26) മലപ്പുറം മേല്‍മുറി കുഴിമാട്ടിക്കുളത്തില്‍ മുഹമ്മദ് സലീം(32) എന്നിവരാണ് മരണപ്പെട്ടത്. തിരൂര്‍ പൊന്‍മുണ്ടം സ്വദേശി കടലായി  ജഫ്‌സീര്‍, ബംഗ്ലാദേശ് സ്വദേശി മുലായന്‍ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്ഥ്

ഇവര്‍ സഞ്ചരിച്ചിരുന്ന നിസ്സാന്‍ അര്‍മുദ വാനിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം ഇന്നലെ രാത്രിയില്‍ യാത്രതിരിച്ചതായിരുന്നു ഇവര്‍ഇവര്‍ താഇഫിലെ കിങ് അബ്ദുല്‍ അസീസ് ആശുചത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ടത് സാദ് അല്‍ ഉസ്മാന്‍ എന്ന കാറ്ററിംഗ് കമ്പനി ജീവനക്കാരാണ്. ജിദ്ദയിലെ റാദ്വാനിലെ തായിഫ് എക്‌സ്പ്രസ്സ് റോഡിലാണ് അപകടമുണ്ടായത്.

ശനിയാഴച രാത്രിയിലാണ ഇവര്‍ താഇഫില്‍ നിന്ന് 150 കിലോമീററര്‍ അകലെയുഌറിദ്ദാനിലെ സ്വര്‍ണഖനിയിലേക്ക് യാത്ര തിരിച്ചത്. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചയോടെ വാഹനം അപകടത്തില്‍ പെടുകായിരുന്നു