Section

malabari-logo-mobile

സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും

HIGHLIGHTS : താനൂര്‍: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ബുധനാഴ്‌ച്‌ നാട്ടിലെത്തിക്കും. ശോഭപറമ്പ്‌ സ്വദേശിയും ഇപ്പോള്‍...

Untitled-1 copyതാനൂര്‍: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ബുധനാഴ്‌ച്‌ നാട്ടിലെത്തിക്കും. ശോഭപറമ്പ്‌ സ്വദേശിയും ഇപ്പോള്‍ വട്ടത്താണിയില്‍ താമസക്കാരനുമായ പുല്ലാട്ട്‌ വീട്ടില്‍ ശിവദാസ(37) നാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ജിദ്ദയിലെ അല്‍മാതാ റെഡിമിക്‌സ്‌ കമ്പനിയില്‍ നിന്ന്‌ ഒക്ടോബര്‍ ഒമ്പതിന്‌ ശിവദാസനെ കാണാതാവുകയായിരുന്നു. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂന്ന്‌ ദിവസത്തിന്‌ ശേഷം കിലോമീറ്ററുകള്‍ അകലെ ബുറൈമ എന്ന സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

sameeksha-malabarinews

മരണത്തിലെ ദുരൂഹത കണക്കിലെടുത്ത്‌ മൃതദേഹം ബുറൈമാന്‍ സിവില്‍ ഹോസ്‌പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സൗദ്യയിലെ ഇന്ത്യന്‍ കൂട്ടായിമയായ ഇന്ത്യന്‍ ഫ്രറ്റേര്‍നിറ്റി ഫോറത്തിന്റെ പ്രവര്‍ത്തന ഫലമായും സാമൂഹിക പ്രവര്‍ത്തകരായ ഇ എം അബ്ദുള്ള, റിയാസ്‌ കോനാരി, നൗഫല്‍ താനൂര്‍ എന്നിവരുടെ ശ്രമഫലമായാണ്‌ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരാന്‍ അവസരം ഉണ്ടായത്‌.

സംസ്‌ക്കാരം വട്ടത്താണിയിലെ സഹോദരന്റെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശ്രീജേന്ദ്ര. മക്കള്‍: കാശിനാഥന്‍, ജഗന്നാഥ്‌. അച്ഛന്‍; പരേതനായ പറങ്ങോടന്‍, അമ്മ: വസുമതി. സഹോദരങ്ങള്‍: ബാലചന്ദ്രന്‍, വിജയന്‍, ഉഷ, ബീന, ബിന്ദു,മിനി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!