പരപ്പങ്ങാടിയ സ്വദേശിയായ യുവാവിനെ സൗദി കടലില്‍ കാണാതായി

kanathayi photoപരപ്പനങ്ങാടി : മതസ്യബന്ധനത്തിനിടെ  പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി വൈദ്യക്കാരന്റെ പുരക്കല്‍ ഹൂസൈന്‍കോയ(40)യെ സൗദി കടലില്‍ കാണാതായി

വര്‍ഷങ്ങളായി സൗദിയിലെ അമക് എന്ന പട്ടണത്തില്‍ മത്സ്യബന്ധനതൊഴിലെടുത്ത് ജീവിക്കുന്നയാളാണ് ഹൂസൈന്‍കോയ. വ്യാഴാഴച് രാവിലെ മത്സബന്ധനത്തിനായി ചെറുബോട്ടില്‍ ഒറ്റക്ക് കടലില്‍ പോയതായിരുന്നു. പിന്നീട് ആളില്ലാതെ ബോട്ട് ഒഴികനടക്കുന്നത് ശ്രദ്ധയില്‍പെട്ട താനൂര്‍ സ്വദേശികളായ മത്സ്യതൊഴിലാളികളാണ് മറ്റുള്ളവരെ വിവിരമറിയിച്ചത്

ഹൂസൈന്‍കോയക്കുവേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പാത്തേുമോളാണ് ഭാര്യ നിസാമുദ്ധീന്‍, നിസാബി, നിഷാദ്, ഇമ്രാന്‍ ഫര്‍ഹത്ത് എന്നിവരാണ് മക്കള്‍.