സത്‌നാം സിംഗിന്റെ മരണം; സുതാര്യ അന്വേഷണം വേണം ഹെക്കോടതി

കൊച്ചി : അമൃതാനന്ദമയിയുടെ മഠത്തില്‍ വെച്ച് സത്‌നാം സിംഗ് മരിച്ച സംഭവത്തില്‍ സുതാര്യ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇതേ കുറിച്ചുള്ള നിഷ്പക്ഷവും സ്വതന്ത്രവുമായ അനേ്വഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം കേസനേ്വഷണത്തില്‍ വീഴ്ച പറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് ചൂണ്ടി കാണിക്കുകയും മഠത്തിലെ തുടര്‍ നടപടികള്‍ ഒന്നും തന്നെ പോലീസ് അനേ്വഷിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് ചൊവ്വഴ്ചത്തേക്ക് മാറ്റി.

സത്‌നാം സിംഗിന്റെ അച്ഛന്‍ കേസ് സിബിഐ അനേ്വഷിക്കണമെന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.