സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

കോഴിക്കോട്‌ വെച്ച്‌ 2015 ജനുവരി 15 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്ര പാരമ്പര്യം പ്രതിഫലിക്കുന്ന ലോഗോ ഡിസംബര്‍ രണ്ടിനകം യൂസഫ്‌ കോറോത്ത്‌, കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി, സംസ്ഥാന സ്‌കൂള്‍ കലോത്സവം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌റ്ററുടെ ഓഫീസ്‌, കോഴിക്കോട്‌-1 വിലാസത്തില്‍ സിഡി സഹിതം ലഭിക്കണം. ഫോണ്‍: 9447446749.