സ്‌കൂള്‍ കായികോത്സവം രണ്ടാം ദിനത്തില്‍ പാലക്കാടിന് സ്വര്‍ണം

തേഞ്ഞിപ്പലം: സംസ്ഥാന കായികമേളയുടെ രണ്ടാം ദിനത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോ മീറ്റര്‍ നടത്തിലാണ് പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വന്‍ ശങ്കര്‍ സ്വര്‍ണം നേടിയത്. കണ്ണൂരിന്റെ മുഹമ്മദ് അഫ്‌സാനാണ് വെള്ളി.

സിനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളം സ്വര്‍ണം നേടി. മാര്‍ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അനുമോള്‍ തമ്പിയാണ് സ്വര്‍ണം നേടിയത്. മീറ്റ് റെക്കോര്‍ഡോടെയാണ് അനുമോള്‍ തമ്പി സ്വര്‍ണനേട്ടം. ഇന്ന് അതിവേഗ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റര്‍ മത്സരങ്ങളും നടക്കും.