Section

malabari-logo-mobile

ചിത്രക്കും ആതിരക്കും ദേശീയ റെക്കോര്‍ഡ്

HIGHLIGHTS : കൊച്ചി : 57 ാം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ട് ദേശീയ റെക്കോര്‍ഡുകളോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേ...

00201_540856കൊച്ചി : 57 ാം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ട് ദേശീയ റെക്കോര്‍ഡുകളോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ താരം പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്രയും, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലപൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ ആര്‍ ആതിരയുമാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിഡി അഞ്ജലി തന്റെ മീറ്റ് റെക്കോര്‍ഡ് തിരുത്തി. പി യു ചിത്ര 9:54 .90 സെക്കന്റില്‍ ഓടിയാണ് നിലവിലെ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. 2006 ല്‍ ഷെമീന ജബ്ബാറിന്റെ 9:55.62 സെക്കന്റിന്റെ റെക്കോര്‍ഡാണ് ചിത്ര തിരുത്തിയത്. ഈ ഇനത്തില്‍ തന്നെ 9:58.20 സെക്കന്റ് എന്ന തന്റെ പേരില്‍ തന്നെയുള്ള റെക്കോര്‍ഡും ചിത്ര തിരുത്തി. ചിത്രയുടെ അവസാനത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റാണ് ഇത്.

കെആര്‍ ആതിര 9: 54.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. 2008 ല്‍ യുപിയുടെ ഋതുദിനകര്‍ സൃഷ്ടിച്ച 10: 00.03 സെക്കന്റിന്റെ റെക്കോര്‍ഡാണ് ആതിര തിരുത്തിയത്.

sameeksha-malabarinews

ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ പി ആര്‍ രാഹുലാണ് ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 15: 28.6 സെക്കന്റിലാണ് രാഹുല്‍ ഫിനിഷ് ചെയ്തത്. പാലക്കാട് പര്‍ലി സ്‌കൂളിലെ ജെ സതീഷ് വെള്ളിയും തിരുവനന്തപുരം സായിയിലെ ഷിജോരാജ് വെങ്കലവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ വിപിന്‍ ജോര്‍ജ്ജ് സ്വര്‍ണ്ണം നേടി. 09: 02.70 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.

ആദ്യ ദിനത്തില്‍ 18 പോയിന്റോടെ പാലക്കാടും 6 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തും 5 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!