പാസ്റ്റര്‍മാരുടെ യോഗം വിളിച്ച ശശി തരൂരിനെ അയോഗ്യനാക്കണമെന്ന് എല്‍ഡിഎഫ്

തിരൂ :തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ പെന്തക്കൊസ്ത് സഭയിലെ പാസറ്റര്‍മാരെ വീട്ടില്‍ വിളിച്ചുവരുത്തി വോട്ടഭ്യര്‍ത്ഥിച്ച സംഭവത്തില്‍ എല്‍ഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനല്‍ തരൂര്‍ പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് അവരോട് വോട്ടഭ്യര്‍ത്ഥിക്കുന്നതും പാസ്റ്റര്‍മാര്‍ എന്ന നിലയില്‍ സമുദായംഗങ്ങളോട് വോട്ട് ചെയ്യിക്കാനാവിശ്യപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു

https://www.youtube.com/watch?v=vpnpJe3nTAQ#t=13

തരുരിന്റെ പ്രചരണം അടിയന്തിരമായി തടയണമെന്നും തരൂരിനെ അയോഗ്യനാക്കണമെന്നും ഇടതുപക്ഷവും, ബിജെപിയും ആവിശ്യപ്പെടുകയായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ യോഗം സ്വന്തം വീട്ടില്‍ വിളിച്ചുചേര്‍ത്ത നടപടി തെരെഞ്ഞടുപ്പ് ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ഇടതുമുന്നണി വരണാധികാരിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കികഴിഞ്ഞു.