തരൂരിനെതിരായി വിവാദ പരാമര്‍ശം; വിജയകുമാറിനും സുനില്‍ കുമാറിനും നോട്ടീസ്

sasi tharoorതിരു : ശശി തരൂരിനെതിരായി വിവാദ പരാമര്‍ശം നടത്തിയ സിപിഐഎം നേതാക്കളായ വിജയകുമാറിനെതിരെയും, വിഎസ് സുനില്‍ കുമാര്‍ എംഎല്‍എക്കെതിരെയും നോട്ടീസ്. തിരുവനന്തപുരം വരണാധികാരിയായ കലക്ടര്‍ ബിജു പ്രഭാകര്‍ ആണ് നോട്ടീസയച്ചത്.

തരൂരിന് സ്ത്രീ പീഡനത്തില്‍ ഡോക്ടറേറ്റ് ലഭിക്കുമെന്ന് വിജയകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെ ശശിതരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അതേ സമയം വിജയകുമാറിന്റെയും, സുനില്‍കുമാറിന്റെയും മറുപടി ലഭിച്ച ശേഷമായിരിക്കും പരാതിയില്‍ തുടര്‍ നടപടി ഉണ്ടായിരിക്കുക.

ഇടതുപക്ഷത്തിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വിജയകുമാറിന്റെ വിവാദ പ്രസ്താവന. ഡോ. ശശി തരൂരിന് എന്ത് വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന് തനിക്ക് അറിയില്ലെന്നും എന്തായാലും സ്ത്രീ പീഡന വിഷയത്തില്‍ പിഎച്ച്ഡി കിട്ടുമെന്നുമായിരുന്നു വിജയകുമാര്‍ പറഞ്ഞത്. നേരത്തെ വിഎസ് സുനില്‍ കുമാറും തരൂരിനെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു.