സരിത എസ് നായര്‍ തിരൂരില്‍

saritha s nair copyതിരൂര്‍ : വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാക്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്ന് തിരൂരിലെത്തിച്ചു.

തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും കോടതിയിലെത്തിച്ച പ്രതിയെ വൈകുന്നേരം 5 മണിവരെ ചോദ്യം ചെയ്യലിനായി കുറ്റിപ്പുറം പോലീസിന് വിട്ടുകൊടുത്തു. സരിത എസ് നായരെ ഹാജരാക്കുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. ഇന്ന് വൈകീട്ട് തിരികെ കോടതിയിലെത്തിക്കുന്ന പ്രതിയ അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെ തിരിച്ചയക്കും.

കൊല്ലം സ്വദേശി നിഷാദ് എന്നയാളുടെ പേരില്‍ വ്യാജ ലൈസന്‍സുണ്ടാക്കി അത് ടീം സോളാറിന്റെ ആവശ്യത്തിനായി പ്രൂഫായി ഉപയോഗിച്ചു എന്നതിനാണ് സരിതക്കെതിരെ കേസെടുത്തത്.saritha s nair 2 copy

ഈ കേസില്‍ ഒന്നാ പ്രതി മണിലാലാണ്. സരിത ഈ കേസില്‍ മൂന്നാം പ്രതിയാണ്. രണ്ടാം പ്രതി കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ബാദുഷയാണ്. ബിജു രാധാകൃഷ്ണന്‍ ഈ കേസില്‍ നാലാം പ്രതിയാണ്.

തിരൂര്‍ മജിസ്‌ട്രേറ്റ് വി ശ്രീജയാണ് സരിതക്ക് പ്രൊഡക്ഷന്‍ വാന്റ് പുറപ്പെടുവിച്ചത്. കുറ്റിപ്പുറം എസ്‌ഐ ടികെ രാജ്‌മോഹന്റെ നേതൃത്വത്തിലാണ് സരിതയെ ചോദ്യം ചെയ്യുന്നത്.