ബിജു പറയുന്നത് നുണ പരാതി ബോധിപ്പിക്കാനുണ്ട്; സരിത

saritha s nair copyകൊച്ചി : ഉന്നത നേതാക്കളുമൊത്തുള്ള ദൃശ്യങ്ങള്‍ ഇല്ലെന്ന് സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍. ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറയുന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും ബിജു നുണയാണ് പറയുന്നതെന്നും സരിത. കഴിഞ്ഞ ദിവസമാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

അതേ സമയം തനിക്ക് പരാതി ബോധിപ്പിക്കാനുണ്ടെന്നും സരിത എറണാകുളം സിജെഎം കോടതിയില്‍ പറഞ്ഞു. പരാതികള്‍ അഭിഭാഷകന്‍ മുഖേന ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകനുമായി പത്ത് മിനിറ്റ് സംസാരിക്കനാനാണ് അനുവാദം നല്‍കിയത്.

എന്നാല്‍ പരാതി സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സരിതക്ക് എന്താണ് ബോധിപ്പിക്കാനുള്ളതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാത്തിരുന്നു കാണുക എന്നായിരുന്നു സരിതയുടെ മറുപടി.