ഏതൊരു പൊതുപ്രവര്‍ത്തകനും പൗരനും തമ്മിലുള്ള ബന്ധമാണ് ഞാനും ഗണേഷ് കുമാറും തമ്മില്‍;സരിത

imagesകൊച്ചി: ബിജു രാധാകൃഷ്ണന്‍ തന്നകുറിച്ചു പറയുന്ന കഥകളെല്ലാം തന്നെ കെട്ടിച്ചമച്ച കഥകള്‍ മാത്രമാണെന്ന് സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍. ഏതൊരു പൗരനും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഗണേഷ് കുമാറുമായുള്ളതെന്ന് സരിത വ്യക്തമാക്കി.

ഗണേഷ് കുമാറിന് സരിതയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തങ്ങള്‍ തെറ്റാന്‍ കാരണമെന്ന് ഇന്നലെ ബിജുരാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. സരിതയുടെ 21 പേജുള്ള മൊഴി ഗണേഷിന്റെ കൈവശമാണുള്ളതെന്നും, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഈ മൊഴി ഗണേഷ് കുമാറിന് എത്തിച്ചുകൊടുത്തതെന്നും ബിജു വ്യക്തമാക്കിയിരുന്നു. ശാലുവിനെതിരെ മൊഴി നല്‍കിയാല്‍ തനിക്ക് 10 ലക്ഷം നല്‍കാമെന്ന് സരിത ഫെനി വഴിയും അല്ലാതെയും തന്നെ അറിയിച്ചതായും ബിജു കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് ബിജുവിനെ എതിര്‍ത്ത് സരിത രംഗത്തെത്തിയിരിക്കുന്നത്.

സരിതയും മന്ത്രിമാരും തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്നും ബിജു കത്തില്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ പര്‍ത്തിയതും സിഡിയിലാക്കിയതും സരിത തന്നെയാണെന്നും സരിതയുമായി അടുപ്പമുള്ളവരാണ് തനിക്ക് ഈ സിഡി നല്‍കിയതെന്നും തനിക്ക് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ബിജു വ്യക്തമാക്കിയിരുന്നു.

 

എല്ലാം തകര്‍ത്തത് സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധം; ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ല; ബിജു രാധാകൃഷ്ണന്‍