രശ്മിയെ ബിജു തലക്കടിച്ച് കൊന്നു; തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പലരില്‍ നിന്നും പണം വാങ്ങി; കോടതിയില്‍ സരിതയുടെ മൊഴി

saritha s nair copyകൊല്ലം : രശ്മി വധകേസില്‍ ബിജു രാധാകൃഷ്ണനെതിരെ സരിത എസ് നായര്‍ കോടതിയില്‍ മൊഴി നല്‍കി. രശ്മിയെ തലക്കടിച്ചു കൊന്നതാണെന്ന് സരിത കൊല്ലം കോടതിയില്‍ മൊഴി നല്‍കി. കൂടാതെ തന്റെ നഗ്ന ചിത്രങ്ങള്‍ കാട്ടി പലരില്‍ നിന്നും ബിജു പണം വാങ്ങിയതായും സരിത കോടതിയില്‍ പറഞ്ഞു. ഇത് എതിര്‍ത്ത തന്നെ പല തവണ ക്രൂരമായി മര്‍ദ്ദിച്ചതായും താന്‍ പലപ്പോഴും മര്‍ദ്ദനത്തെ തുടര്‍ന്ന് ചികില്‍സ തേടിയതായും സരിത പറഞ്ഞു.

കൊല്ലം കോടതിയില്‍ കരഞ്ഞു കൊണ്ടാണ് സരിത മൊഴി നല്‍കിയത്.

രശ്മി വധകേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സരിത ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

രശ്മി വധകേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം ഈ കേസിലെ 31 ാം സാക്ഷിയാണ് സരിത. ബിജു രശ്മിയെ കൊല ചെയ്തതാകാമെന്നാണ് ക്രൈംബ്രാഞ്ചിനോട് സരിത പറഞ്ഞിരുന്നത്. സരിതയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ബിജു രശ്മിയെ കൊലചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.