സരിതയുടെ മൂകാംബിക ക്ഷേത്ര ദര്‍ശനം വിവാദത്തില്‍

saritha-mos_031114041640കൊച്ചി : ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വിവാദമാകുന്നു. കോടതിയില്‍ ഹാജരാകുന്നതിന് നല്‍കിയ ഉത്തരവിന്റെ മറവില്‍ സരിത ക്ഷേത്ര ദര്‍ശനം നടത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനം എന്നാണ് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ അനേ്വഷണ സംഘം പത്തനംതിട്ട കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അറിയിച്ചു.
ഇന്നലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം സരിത കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായിരുന്നു. ഈ മാസം 21 ന് കോയമ്പത്തൂ
ര്‍ കോടതി കേസ് പരിഗണിക്കുമെന്നും ഹാജരാവാന്‍ കേരളം വിട്ട് പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സരിത പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി തേടിയത്. ഇതേ തുടര്‍ന്നാണ് സരിതക്ക് കോയമ്പത്തൂര്‍ കോടതിയില്‍ പോയി വരുന്നതിന് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. കഴിഞ്ഞ 11 നായിരുന്നു സരിത ഇതു സംബന്ധിച്ച് കോടതിയോട് അനുമതി തേടിയത്.

എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച സരിത ദര്‍ശനം നടത്തിയത് മാധ്യമങ്ങള്‍ ചിത്ര സഹിതം വാര്‍ത്ത നല്‍കിയിരുന്നു. ക്ഷേത്ര ജീവനക്കാരുടെ അകമ്പടിയോടെ സരിതക്ക് ലഭിച്ചത് വിഐപി പരിഗണന ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.