സരിതയെ മന്ത്രിമാര്‍ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ബിജുവിന്റെ കൈയില്‍

BIJU_RADHAKRISHNAN_1519342eമലപ്പുറം : കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കമുള്ള ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ സരിത എസ് നായരുടെ ഡയറിയില്‍. സരിത എഴുതിയ ഡയറിയും ചില വീഡിയോ ദൃശ്യങ്ങളും ബിജു രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ അനേ്വഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ ജേക്കബ് മാത്യു ദേശാഭിമാനിയോട് പറഞ്ഞു.

കേന്ദ്ര സഹകരണമന്ത്രി കെ സി വേണു ഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍, മുന്‍ മന്ത്രി ഗണേശ് കുമാര്‍ എന്നിവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയതിന്റെ വിവരങ്ങള്‍ സരിത സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. സരിത രഹസ്യമായി ചിത്രീകരിച്ച വീഡിയോയും ബിജുവിന്റെ കൈവശമുണ്ട്. കെ സി വേണുഗോപാല്‍ ഡല്‍ഹിയിലും മറ്റ് പല സ്ഥലങ്ങളിലും പീഡിപ്പിച്ചുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്.

അനേ്വഷണ ഉദേ്യാഗസ്ഥരെ ഡയറി ഏല്‍പ്പിക്കാന്‍ വിശ്വാസമില്ലെന്നാണ് ബിജുവിന്റെ നിലപാട്. അതുകൊണ്ടാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ മാത്രം ഡയറിയും വീഡിയോ ദൃശ്യങ്ങളും കൈമാറാമെന്ന് അിറയിച്ചത്. സരിതയുമായി വളരെ അടുപ്പമുള്ള സമയത്താണ് ഈ ഡയറി ബിജുവിന്റെ കയ്യിലെത്തിയത്. ഡയറിയില്‍ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുടെ പേരുകളാണ് ഉള്ളത്. ഇക്കാര്യങ്ങള്‍ പുറത്തു പറയുമെന്ന പേടിയെ തുടര്‍ന്നാണ് തന്നെയും സരിതയെയും ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി ജാമ്യം കിട്ടാത്ത വിധം തുടരച്ചയായി കെസുകളില്‍ പെടുത്തി ജയിലിലിട്ടിരിക്കുന്നതെന്ന് ബിജു പറയുന്നു.
രാഷ്ട്രീയ കേരളത്തില്‍ കോളിളക്ക് സൃഷ്ടിക്കാനിരിക്കുന്ന ഈ ഡയറി സുരക്ഷി സ്ഥലത്തതാണെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഏറ്റെടുക്കാന്‍ അധികൃതര്‍ സന്നദ്ധരായാല്‍ ബിജു ഡയറി കൈമാറും.

ബിജു രാധാകൃഷ്ണന്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നാല്‍ സരിതയുടെ ഡയറിയും വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. അനേ്വഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടെങ്കിലും ഇനിയും ഈ രഹസ്യങ്ങള്‍ മൂടി വെക്കേണ്ട എന്ന നിലപാടിലാണ് ബിജു രാധാകൃഷ്ണനെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു.